Web Desk

ദുബായ്

January 03, 2021, 6:55 pm

റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശൈലജ ടീച്ചര്‍

Janayugom Online

ആരോഗ്യമന്ത്രി കെ കെ ശൈലജയെ തേടി വീണ്ടും അംഗീകാരം. ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താതാരമായി ശൈലജ ടീച്ചറെയാണ് ശ്രോതാക്കള്‍ തെരഞ്ഞെടുത്തത്. 2020 ലെ റേഡിയോ ഏഷ്യ ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ എന്നാണ് അംഗീകാരത്തിന്റെ പേര്.

ആരോഗ്യമന്ത്രിയുടെ അര്‍പ്പണമനോഭാവത്തോടെയുളള നിസ്വാര്‍ത്ഥ സേവനം കൂടി പരിഗണിച്ചാണ് പുരസ്കാരം നല്‍കിയിരിക്കുന്നത്. കോവിഡ് മഹാമാരിയില്‍ ജാഗ്രതയോട് കൂടിയുളള ഇടപെടലിലൂടെ കേരളത്തെ വലിയ വിപത്തില്‍ നിന്നും രക്ഷിച്ചതിനും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന്റെ ആരോഗ്യമേഖലയുടെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിയതിനുമാണ് പുരസ്കാരം.

ENGLISH SUMMARY: shaila­ja teacher select­ed in radio asia award

YOU MAY ALSO LIKE THIS VIDEO