Web Desk

January 09, 2020, 11:06 pm

മോഹന്‍ലാല്‍ ഇടപെട്ടതോടെ ഷെയിന്‍ നിഗം പ്രശ്‌നത്തിന് പരിഹാരം; വിലക്ക് നീങ്ങുന്നു

Janayugom Online

ഷെയിൻ നിഗമിന്റെ വിലക്ക് നീങ്ങുന്നു. പ്രശ്നം അമ്മ ഏറ്റെടുത്തതായി മോഹൻലാൽ. ഉല്ലാസത്തിന്റെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കാൻ ഷെയ്ൻ നിഗമിന് ‘അമ്മ’ നിർദേശം നൽകി.

‘അമ്മ’യുടെ നിർവ്വാഹക സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വെയിൽ, ഖുർബാനി സിനിമകളുടെ ചിത്രീകരണവും പൂർത്തിയാക്കാൻ ‘അമ്മ’ ഷെയിൻ നിഗമിന് നിർദ്ദേശം നൽകി.  നിര്‍ദേശം അംഗീകരിച്ച ഷെയിന്‍ നിഗം ഇത് സംബന്ധിച്ച്‌ രേഖാ മുലം ഉറപ്പ് അമ്മ സംഘടനയ്ക്ക് കൈമാറി. ഇന്ന് രാത്രിയില്‍ ചേര്‍ന്ന അമ്മയുടെ എക്‌സിക്യൂടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌് ധാരണയിലെത്തിയത്.

ഇക്കാര്യങ്ങൾ അമ്മ ഭാരവാഹികൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും. മുടങ്ങിയ സിനിമകളുടെ നിർമ്മാണം ഉടനെ ആരംഭിക്കും. നിർമ്മാതാക്കളുമായി ചർച്ച നടത്തുമെന്നും പ്രശ്നങ്ങളെല്ലാം തീർന്നതായും മോഹൻലാൽ അറിയിച്ചു. ആദ്യം എക്സിക്യൂട്ടീവ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തതിനു ശേഷം യോഗത്തിലേക്ക് ഷെയിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ഷെയിൻ തനിക്ക് പറയാനുള്ള കാര്യങ്ങൾ യോഗത്തിൽ പറഞ്ഞു. ഇതിനുശേഷമാണ് ചർച ചെയ്ത് വിഷയത്തിൽ ധാരണയിലെത്തിയത്.ഷെയിൻ നിഗമും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ ധാരണയിലെത്തിയെന്ന് യോഗത്തിനു ശേഷം പ്രസിഡന്റ് മോഹൻലാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അമ്മ സംഘടന പറയുന്ന രീതിയിൽ എല്ലാ ചെയ്യാൻ തയാറാണെന്ന് ഷെയിൻ നിഗം സമ്മതിച്ചതായും മോഹൻലാൽ പറഞ്ഞു. വിഷയം അമ്മ സംഘടന ഏറ്റെടുത്തതായി സംഘടന നിർവാഹ സമിതിയംഗം ബാബു രാജ് പറഞ്ഞു. ഉല്ലാസം സിനിമ ഷെയിൻ ഡബ്ബു ചെയ്യും. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിംഗും പൂർത്തിയാക്കും. നിർമാതാക്കളുമായി പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വത്തിൽ സംസാരിക്കുമെന്നും ബാബുരാജ് പറഞ്ഞു.

you may also like this video