Web Desk

August 19, 2020, 2:35 pm

‘ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ജനിച്ച അന്നുമുതലിങ്ങിനെയാണ്’

Janayugom Online

ഷെയ്ൻ നിഗം നായകനാകുന്ന ‘വെയില്‍’ ട്രെയിലര്‍ പുറത്തിറങ്ങി. ഷെയ്ൻ നിഗത്തിന്റെ ഇമേഷണല്‍ രംഗങ്ങളാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോര്‍ജ്ജ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശരത് മേനോനാണ്.

വലിയ പെരുന്നാളിന് ശേഷം തിയറ്ററുകളിലെത്തുന്ന ഷെയിൻ നിഗം ചിത്രമാണ് വെയില്‍. താരസംഘടനയായ അമ്മയും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍ന്ന് നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വെയില്‍ ചിത്രീകരണം പൂര്‍ത്തിയായത്. വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറികടന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജും നായകനും ഒരുമിച്ചായിരുന്നു ചിങ്ങത്തില്‍ തന്നെ ട്രെയിലര്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചത്.

ENGLISH SUMMARY: shain nigam film vey­il trail­er released

YOU MAY ALSO LIKE THIS VIDEO