Web Desk

തിരുവനന്തപുരം

January 03, 2021, 9:43 am

കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജിവെച്ചു

Janayugom Online

കെപിസിസി ഒബിസി ഡിപ്പാർട്ട്മെന്റ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കാട്ടാക്കട ഷാജി ദാസ് രാജിവെച്ചു. തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന നേതാവ് പ്രവര്‍ത്തിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് കാട്ടാക്കട ഷാജി ദാസിൻ്റെ രാജി പ്രഖ്യാപനം. രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം രൂപികരിച്ച ഒബിസി ഡിപാർട്ട്മെന്റിന് പ്രവർത്തനാനുമതി നൽകാതെ മുതിർന്ന നേതാവ് തമ്പാനൂർ രവിയും മുൻ എംഎല്‍എ എംഎം ഹസനും ചേർന്ന് വ്യാജസമാന്തര കമ്മിറ്റി ഉണ്ടാക്കിയതായി ഷാജി ദാസ് ആരോപിച്ചു. തദ്ദേശ തിരെഞ്ഞെടുപ്പിൽ ഷാജി ദാസിനെതിരെ ഡിസിസി ഭാരവാഹിയുടെ നേതൃത്വത്തിൽ വോട്ടു മറിച്ചു തോൽപ്പിച്ചുവെന്നും രാജി കത്തില്‍ പറയുന്നു.

ഷാജി ദാസിന്റെ രാജിക്കത്തിന്റെ പൂര്‍ണരൂപം

പ്രിയ സുഹൃത്തുക്കളെ,

“ചിന്തകൾ കാലത്തിനതീതമാകണം, മിനിമം ഒപ്പമെങ്കിലും .…..,.. ”

പാർട്ടിയിൽ ഭാരവാഹികളുടെ ഭാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നടുവൊടിയ്ക്കുമ്പോൾ ഇനിയും കാണാതേയും, പറയാതെയും ഇരിയ്ക്കുന്നത് കാലത്തിനോടും കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തെ നെഞ്ചോടു ചേർത്തു പിടിച്ച ഒരു ജനതയോടും ചെയ്യുന്ന അനീതിയായിരിക്കും. “അതിനാൽ തന്നെ ഞാൻ KPCC OBC ഡിപ്പാർട്ടുമെൻ്റ് തിരുവനന്തപുരം ജില്ലാ ചെയർമാൻ പദവിയിൽ നിന്നും പടിയിറങ്ങുകയാണ് “.

“ഓർമ വച്ച കാലം മുതൽ പോസ്റ്റർ ഒട്ടിച്ചും-എതിരാളിയുടെ പോസ്റ്റർ കീറിയും തുടങ്ങിയ കോൺഗ്രസ്സ് സ്നേഹവും, ഒന്നാം ക്ലാസ്സുമുതൽ രാഷ്ട്രീയമില്ലാത്ത സ്കൂളിലെ ലീഡറും, 1988ൽ കാട്ടാക്കട ഹൈസ്കൂളിൽ എത്തുമ്പോൾ തുടങ്ങിയ KSU പ്രേമവും പട്ടാള ഓഫീസർ ആകണമെന്ന എൻ്റെ അതിയായ ആഗ്രഹത്തെ മാറ്റി വച്ച് NCC യുടെ തിരുവനന്തപുരം ബസ്റ്റ് കേഡറ്റും, ദേശീയ ഷൂട്ടിംഗ് സിൽവർ മെഡലുമൊക്കെ കൈയ്യിലിരിക്കെ രണ്ടു തവണ ലഭിച്ച മിലിട്ടറി പ്രവേശനം മാറ്റി വച്ച് കാമ്പസ്സിൽ നിന്നും കാമ്പസ്സുകളിലേക്ക് KSU വിൻ്റെ നീല പതാക പറത്താനിറങ്ങിയ യുവത്വം കാട്ടാക്കടയിലും ‘സ്വാതി തിരുനാളിലും, ഓടിയെത്താൻ കഴിഞ്ഞ ജില്ലയിലെ പല കോളേജുകളിലും, ചാക്ക ITIഉൾപ്പടെ വിവിധ കലാലയങ്ങളിൽ വാനം നീളെ പാറിച്ചു. 2003 ൽ KSU വിൽ നിന്നും മാറ്റി നിർത്തിയപ്പോഴും ജില്ലയിൽ KSU വിന് ഒരു ചെയർമാനേ ഉണ്ടായിരുന്നുള്ളൂ എന്ന യാഥാർത്ഥ്യവും നേതൃത്വം അറിയാതെ പോയി.……!

“K സുധാകരനെ പോലുള്ള പോരാളികളെ ഗ്യാലറിയിലിരുത്തി രാവിലെ ആറു മുതൽ രാത്രി പന്ത്രണ്ടു വരെ തനിച്ചിരുന്നു കവടി നിരത്തിയാൽ വള്ളം കരയ്ക്കടിയില്ല .…..

പകരം മന്ത്രി സുധാകരൻ എഴുതിയ ശബരിമല കവിതയാകും വരും തലമുറവായിക്കുക “.

“കോൺഗ്രസ്സ് ഒരുകടലാണന്നും ഒന്നിനു പുറകേ വരുന്ന തിരമാലകൾ പോലെയാണ് അണികളെന്നും കവികൾ പാടിയ കാലം ഉണ്ടായിരുന്നു .…… അന്ന് വിശ്വസനീയമായ തീരം തിരയെ കാത്തു നിന്നിരുന്നു”.

ഇതൊന്നും മനസ്സിലാക്കാൻ കഴിയാത്ത നേതൃത്വത്തിനു മുമ്പിൽ ഇനിയും മുട്ടുമടക്കാൻ പറ്റില്ല.…..

“രണ്ടു വർഷം മുമ്പ് രാഹുൽജി കേരളത്തിൽ നടപ്പിലാക്കിയ 0BC ഡിപ്പാർട്ടുമെൻ്റ് ചെയർമാൻ Adv: സുമേഷ് അച്യുത നൊപ്പം മുൻ ജനറൽ സെക്രട്ടറി എന്ന നിലയിൽ ആലപ്പുഴ ജില്ലയിൽ കമ്മറ്റികൾ ഉണ്ടാക്കുന്നതിനും, തുടർന്ന് ജില്ലാ ചെയർമാൻ്റെ ചുമതലയേറ്റശേഷം സംസ്ഥാന കമ്മറ്റി യോടു ചേർന്ന് ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ ഒരു പക്ഷെ KPCC യെക്കാളും മുമ്പിലായോ എന്ന “ഭാര“വാഹികളുടെ ആശങ്കയായിരിയ്ക്കാം കഴിഞ്ഞ മൂന്നു നാലു മാസമായി OBC ഡിപ്പാർട്ടുമെൻ്റിന് ബദൽ കമ്മറ്റി ഉണ്ടാക്കാൻ KPCC നേതൃത്വത്തിനെ പ്രേരിപ്പിച്ചത്.

മഴയും, വെയിലും, പിന്നെ കോവിഡും പ്രശ്നമല്ലാതെ ഓടുന്ന എന്നെ പോലുള്ള ഒരു കോൺഗ്രസ്സുകാരന് സമൂഹത്തിനായ് പോരാടാൻ ഈ ഭാരവാഹിത്വമൊന്നും ചവിട്ടുപടിയല്ല .……

മുമ്പിലുള്ള ദൂരം മാത്രം ലക്ഷ്യമാകുമ്പോൾ പുറകേ കുരക്കുന്ന പട്ടിയ്ക്ക് കുരക്കാൻ മാത്രമേ പറ്റൂ.…..!

നേതൃത്വം ചാനലിൽ പറഞ്ഞു വിടുന്നവർ പുലമ്പുന്ന ഒരു ശതമാനം എനിക്കും മനസ്സിലാകും, പക്ഷെ സാധാരണക്കാരൻ്റെ ശമ്പദമായ് Adv: ജയശങ്കറും, KM ഷാജഹാനുമൊക്കെ പറയുന്നത് കേൾക്കാൻ കഴിയാത്ത നേതൃത്വത്തിന് കണ്ണൂരിലെ സിംഹത്തെയും കാണാൻ കഴിയില്ല .……

അതിനാൽ തന്നെ കേരളത്തിലെ പിന്നോക്കക്കാരേയും, ന്യൂനപക്ഷങ്ങളേയും പാർട്ടിയിലേക്ക് അടുപ്പിക്കാൻ രാഹുൽ ഗാന്ധി നടപ്പിലാക്കിയ OBC ഡിപ്പാർട്ടുമെൻ്റിനെയും.

അലറി വരുന്ന തിരമാലകൾ കൊപ്പം അണികളെ പിടിച്ചു നിർത്താനുള്ള നേതൃത്വമില്ലങ്കിൽ ജന സേവനത്തിന് ജില്ലാ ചെയർമാൻ എന്ന ആലങ്കാരിക പദവി ആവശ്യമില്ല ‚ഒപ്പം മറ്റ് ചുമതലകളും.…… .

പാർട്ടിയെ ശക്തിപ്പെടുത്താൻ ഇഷ്ടമുള്ളിടത്ത് പോരാടിയാൽ പോരെ .……!

ക്ഷമിയ്ക്കണം പ്രിയ ചെയർമാൻ സുമേഷ് ജി, രാഹുൽ ജി, പ്രിയ സ്നേഹിതർ .…..!

സ്നേഹപൂർവ്വം

ഷാജി ദാസ്

Eng­lish Sumary : KPCC OBC Depart­ment Trivan­drum Dis­trict Pres­i­dent Resigned

You may also like this video :