October 1, 2022 Saturday

വസ്ത്രത്തിന് അനുസരിച്ചുള്ള മാസ്ക്കുകള്‍ ഇനി ഇവിടെ കിട്ടും; പുതിയ ശൈലി കണ്ടെത്തി ഷാജി

സുനില്‍ കെ.കുമാരന്‍
നെടുങ്കണ്ടം
May 23, 2020 4:55 pm

ഡ്രസിനൊത്ത് മാസ്‌ക്കുകള്‍ തയിച്ച് നല്‍കി വസ്ത്രധാരണത്തിന് പുതിയ ശൈലി നല്‍കി നെടുങ്കണ്ടം സ്വദേശി. ചുരിദാര്‍, ടോപ്പുകള്‍, ഷര്‍ട്ടുകള്‍, എന്നിവയ്ക്ക് ഒത്തിണങ്ങിയ മാസ്‌കുകള്‍ തയിച്ച് നല്‍കി വസ്ത്രധാരണത്തില്‍ പുതിയെ ശൈലി കണ്ടെത്തുകയാണ് നെടുങ്കണ്ടം പച്ചടി സ്വദേശി വാളിപ്ലാക്കല്‍ വി.പി ഷാജി.

മാസ്‌ക് ധരിക്കാതെ വസത്രങ്ങള്‍ തയ്പ്പിക്കുവാന്‍ തന്റെ നെടുങ്കണ്ടത്തെ സ്മാര്‍ട്ട് ടെയ്‌ലേഴ്‌സില്‍ എത്തിയ ആളുകള്‍ക്ക് വെട്ടുതുണി ഉപയോഗിച്ച് മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി. ഇതിന് ശേഷമാണ് പുതിയതായി തയിക്കുവാന്‍ കൊണ്ടുവരുന്ന തുണികളില്‍ നിന്ന് തന്നെ മാസ്‌ക് തയിച്ച് നല്‍കുക എന്ന ആശയം ഉണ്ടായത്.

കുപ്പായത്തിനൊത്ത മാസ്‌ക് തയിച്ച് ലഭിക്കുന്ന ആളുകള്‍ മറവി കൂടാതെ ധരിക്കുവാന്‍ പ്രേരണ ഉണ്ടാകും. അതിലൂടെ രോഗ വ്യാപനം തടയുവാന്‍ സാധിക്കുമെന്ന ചിന്തയാണ് പുതിയ രീതിയില്‍ മാസ്‌ക് നിര്‍മ്മാണത്തിലേയ്ക്ക് നിങ്ങിയത്. കോട്ടണ്‍ തുണികളിലാണ് മൂന്ന് മടക്കുള്ള മാസ്‌ക് നിര്‍മ്മിച്ച് നല്‍കുന്നത്.

മറ്റ് തരത്തിലുള്ള തുണികള്‍ വരുമ്പോള്‍ നിറത്തിനനുസരിച്ച് തന്റെ കൈയ്യിലുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചും മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കുന്നുമുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളാണ് വിത്യസ്ഥമായ മാസ്‌കുകളുടെ ഏറെ ആവശ്യക്കാര്‍.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.