ഷാജിൽ അന്ത്രുവിന് ഐ എൻ എസ് സി ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ്

Web Desk

തിരുവനന്തപുരം

Posted on February 25, 2020, 7:23 pm

എഴുത്തുകാരനും ലോകത്തിലെ ഏറ്റവും ചെറിയ കഥയുടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവും വെണ്ണിക്കുളം പോളിടെക്നിക് പ്രിൻസിപ്പലുമായ ഷാജിൽ അന്ത്രുവിനു അക്കാദമിക്കും സമൂഹത്തിനും വിദ്യാർത്ഥികൾക്കും നൽകിയ വിലപ്പെട്ട സംഭാവനയ്ക്കുള്ള അംഗീകാരമായി ഐ എൻ എസ് സി ബെസ്റ്റ് പ്രിൻസിപ്പൽ അവാർഡ് സമ്മാനിച്ചു.

വെണ്ണിക്കുളം പോളിടെക്നിക്കിന്റെ മാറ്റത്തിനു കുറിച്ച പോളിത്തോൺ 2019 ന്റെ ആസൂത്രണമികവ് ആണ് അദ്ദേഹത്തിന് ഈ അവാർഡ് നേടി കൊടുത്തത്. മാത്രമല്ല പ്രീഫാബ് സ്റ്റീൽ റീഇൻഫോഴ്സ്ഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥികളെ കൊണ്ട് നൂറു ചതുരശ്രയടി കെട്ടിടനിർമാണത്തിന് അദ്ദേഹം നേതൃത്വം നൽകി. പ്രളയബാധിത പ്രദേശത്തും കടൽത്തീരത്തും മറ്റും ഈ സാങ്കേതികവിദ്യ കൊണ്ട് ചതുരശ്രയടിക്ക് അഞ്ഞൂറ് രൂപയ്ക്കു താഴെ വീടുകൾ നിർമ്മിക്കാൻ കഴിയും. നിർദിഷ്ട വിളപ്പിൽശാല പോളിടെക്നിക്കിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൂർണമായും പ്രകൃതിക്കനുസൃതമായ സ്ഥാപനം ഒരുക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Eng­lish Sum­ma­ry; Sha­jil Anthru best prin­ci­pal award

YOU MAY ALSO LIKE THIS VIDEO