September 28, 2023 Thursday

Related news

September 25, 2023
September 24, 2023
September 8, 2023
August 26, 2023
August 20, 2023
July 25, 2023
July 16, 2023
July 12, 2023
July 5, 2023
June 29, 2023

ശക്തിമാന്‍ സിനിമയാകും; 300 കോടി ബജറ്റിലാണ് ചിത്രമെന്ന് മുകേഷ് ഖന്ന

Janayugom Webdesk
മുംബൈ
June 6, 2023 3:13 pm

കുട്ടികളുടെ സൂപ്പര്‍ ഹീറോ ശക്തിമാന്‍ സിനിമയാകുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഇപ്പോളിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ച്‌ മുകേഷ് ഖന്ന രംഗത്ത് എത്തിയിരിക്കുകയാണ്. മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലായ ഭീഷ്മിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. 300 കോടി ബജറ്റിലായിരിക്കും ചിത്രം നിര്‍മിക്കുക. മൂന്ന് ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രങ്ങളില്‍ ഒരു ചിത്രത്തിന്റെ മാത്രം മുതല്‍ മുടക്കാണിത്. ചിത്രത്തിന്റെ കരാറില്‍ ഒപ്പുവച്ചെന്നും സിനിമ ഉടന്‍ തന്നെ എത്തുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം. ചിത്രം ഇന്റര്‍നാഷണല്‍ കാന്‍വാസില്‍ നിര്‍മിക്കാനാണ് തീരുമാനം. 

സ്‌പൈഡര്‍മാന്‍ നിര്‍മിച്ച സോണി പിക്ചേഴ്സ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും. ശക്തിമാനായി മുകേഷ് ഖന്നയാണോ വേഷമിടുന്നതെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. എന്നാല്‍ ആ വേഷം കൈകാര്യം ചെയ്യാന്‍ താനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ അവതരിപ്പിച്ചുവെച്ച കഥാപാത്രത്തെ വച്ച്‌ ചിത്രത്തെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും മുകേഷ് ഖന്ന പറഞ്ഞു.1997 സെപ്റ്റംബറില്‍ ദൂരദര്‍ശനിലാണ് ശക്തിമാന്‍ സംപ്രേഷണം ആരംഭിച്ചത്. 2005 മാര്‍ച്ച്‌ വരെ പരമ്പര തുടര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ശക്തിമാന്‍ സൂപ്പര്‍ ഹീറോ തന്നെയാണ്.

Eng­lish Summary:Shaktiman will be a movie; Mukesh Khan­na says that the film has a bud­get of 300 crores

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.