സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല; തുറന്ന് പറഞ്ഞ് ശാലിനി

Web Desk
Posted on August 29, 2020, 11:22 am

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിനി. മലയാള സിനിമയിൽ നായികയായി തിളങ്ങി നിൽക്കവെയായിരുന്നു ശാലിനിയുടെ വിവാഹം. എന്തുകൊണ്ട് അഭിനയം നിർത്തി എന്ന് എപ്പോഴും ശാലിനി നേരിടുന്ന ചോദ്യമാണ്. ഇപ്പോൾ നടി തന്നെ അതിന് മറുപടി നൽകിയിരിക്കുകയാണ്. അജിത്തുമായുള്ള ജീവിതം തീരുമാനിച്ചതോടെ സിനിമയേക്കാൾ കൂടുതൽ പരിഗണന ജീവിതത്തിന് നൽകണമെന്ന് തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്താമെന്ന് തീരുമാനിച്ചതെന്നാണ് താരം പറയുന്നത്.

ശാലിനിയുടെ വാക്കുകൾ…

സിനിമ ഉപേക്ഷിച്ചതിൽ എനിക്ക് നഷ്ടബോധമില്ല. ഒരു കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയിൽ നിന്ന് കിട്ടിയതിനേക്കാൾ സന്തോഷവും സംതൃപ്തിയും നൽകിയിട്ടുണ്ട്.

പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. എന്റെ ഇഷ്ടങ്ങൾക്കോ ആഗ്രഹങ്ങൾക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല എന്ന് താരം പറയുന്നു.

Eng­lish sum­ma­ry; shali­ni about her fam­i­ly life

You may also like this video;