ഷംനക്ക് പിന്നാലെ അനുസിത്താരയും! വെളിപ്പെടുത്തലിൽ ഞെട്ടി സിനിമാ ലോകവും

Web Desk
Posted on July 01, 2020, 2:58 pm

ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്യാനും പണം തട്ടാനും ശ്രമിച്ച സംഭവത്തിൽ സിനിമാ മേഖലയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും ഇപ്പോൾ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് പ്രതികളിൽ ഒരാൾ സിനിമാതാരം ധർമ്മജൻ ബോൾഗാട്ടിയെ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ധര്മജന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

തന്റെ നമ്പരിൽ തട്ടിപ്പ് സംഘം വിളിച്ചെന്ന് പറഞ്ഞ ധർമ്മജൻ ഷംനയുടെയും മിയയുടെയും നമ്പറുകൾ തന്നോട് ചോദിച്ചുവെന്നും വെളിപ്പെടുത്തി. തട്ടിപ്പ് സംഘം തന്നെയും കുടുക്കാൻ ശ്രമിച്ചുവെന്നാണ് ധർമ്മജൻ ആരോപിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നമ്പർ പ്രതികൾക്ക് കൊടുത്തതെന്നും ധർമജൻ പറഞ്ഞു.

തട്ടിപ്പ് സംഘം ആണ് സിതാരയുടെ നമ്പർ തന്നോട് ചോദിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി പട്ടിക്കര. സിനിമാ നിർമാതാക്കളെന്ന വ്യാജേനയാണ് അഷ്കർ അലി എന്ന പേരിൽ ഒരാൾ തന്നെ ആദ്യം സമീപിച്ചതെന്നും അതേ തുടർന്നാണ് ഷംന കാസിമിന്റെയും ധർമജന്റെയും നമ്പർ നൽകിയതെന്നും ഷാജി പട്ടിക്കര പറയുന്നു.

സിനിമാക്കാരനാണെങ്കിൽ ഏത് പാതിരാത്രിയിലും നമ്പർ കൊടുക്കുന്ന ഒരാളാണ് താനെന്നും കഴിഞ്ഞ എത്രയോ വർഷങ്ങളായി മലയാള സിനിമയിൽ ആധികാരികമായി ഉപയോഗിക്കുന്ന ഫിലിം ഡയറക്ടറി പുറത്തിറക്കുന്നതും താനാണെന്നും ഷാജി പട്ടിക്കര ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. നിർമാതാക്കളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഷംനാ കാസിമിന്റെയും മറ്റ് താരങ്ങളുടെയും നമ്പർ ഇവർ സംഘടിപ്പിച്ചതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തി തട്ടിക്കൊട്ടുപോകാനും മോചനദ്രവ്യം ആവശ്യപ്പെടാനുമായിരുന്നു ഈ സംഘത്തിന്റെ പ്ലാൻ.

you may also like this video