Web Desk

കൊച്ചി

June 29, 2020, 1:07 pm

ഷംന കാസിം കേസ്; ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി

Janayugom Online

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മലപ്പുറത്ത് നിന്ന് വിളിച്ച് സ്വർണക്കടത്തിന് പണം വാഗ്ദാനം ചെയ്തു വെന്ന് ധർമജൻ പറഞ്ഞു.താൻ വാഗ്ദാനം നിരസിച്ചെന്നും തമാശയായാണ് കണ്ടതെന്നും ധർമജൻ പറഞ്ഞു.പോലീസ് വിളിപ്പിച്ചപ്പോൾ ഇക്കാര്യങ്ങൾ പറഞ്ഞെന്ന് ധർമജൻ മാധ്യമങ്ങളോട് പറഞ്ഞു.കേസുമായി ബന്ധപ്പെട്ട് വിശദമായ മൊഴി പൊലീസ് എടുക്കുകയാണ്. ഹാരിസ് ധര്‍മ്മജനെ വിളിച്ചതിനെ തുടര്‍ന്നാണ് പൊലീസ് മൊഴി എടുക്കുന്നത്.

ENGLISH SUMMARY: Sham­na case; Police have record­ed the state­ment of Dhar­ma­jan Bolgaty

YOU MAY ALSO LIKE THIS VIDEO