എന്റെ അമ്മയുടെ കണ്ണീരു കണ്ടിട്ടാണ് ഞാൻ വരുന്നത്, പൊട്ടികരഞ്ഞ് ടിനി ടോം

Web Desk
Posted on July 01, 2020, 3:01 pm

വിവാഹാലോചനയെന്ന് പറഞ്ഞ് വന്‍തട്ടിപ്പ് സംഘമാണ് ഷംന കാസിമിനേയും കുടുംബത്തെയും സമീപിച്ചത്. ഇതേകുറിച്ച് താരം പരാതി നല്‍കിയതോടെയാണ് അന്വേഷണവും തുടങ്ങിയത്. ഈ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെയും വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്.

തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് താരം പറയുന്നു. എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്, അത് കേട്ടപ്പോള്‍ ഏറെ സങ്കടമായി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം.

ഏറ്റവും ചെറിയ നടനാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാന്‍. പലതും ടാര്‍ഗറ്റ് വച്ചായിരുന്നു. ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും. ഒരു ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് പച്ചത്തെറി എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവര്‍ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവര്‍ക്ക് മനസ്സിലായിരുന്നു. ഇപ്പോള്‍ വന്നിരിക്കുന്നത് ഞാന്‍ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്.

Eng­lish sum­ma­ry; Tini tom talks about, he is not involved sham­na kasim case

You may also like this video;