ഷംന കാസിം ബ്ലാക്ക്‌മെയിൽ കേസ്‌; സംഭവത്തിന് പിന്നില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ്

Web Desk
Posted on June 29, 2020, 9:25 am

നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ പ്രതിക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. 18 പെണ്‍കുട്ടികളെ ഇത്തരത്തില്‍ കുടുക്കിയെന്നാണ് അന്വേഷണ സംഘം അറിയിച്ചു.

ഷംന കാസിം, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട 8 യുവതികള്‍ എന്നിവര്‍ക്കു പുറമേ തട്ടിപ്പിരയായവരില്‍ 14 യുവതികളെ ഇതിനോടകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അഞ്ചു പുതിയ പരാതികളാണ് ഇന്നലെ ലഭിച്ചത്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും നീങ്ങുകയാണ്. മുഖ്യപ്രതികളായ മുഹമ്മദ് ഷെരീഫ്, റഫീഖ് എന്നിവരെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സിനിമ ബന്ധം വ്യക്തമാകുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. സിനിമാമേഖലയുമായി ബന്ധപ്പെട്ട വലിയ റാക്കറ്റ് സംഘത്തിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്.

ENGLISH SUMMARY: sham­na kasim black­mail case updates

YOU MAY ALSO LIKE THIS VIDEO