ഷംന ബ്ലാക്ക്മെയിൽ കേസിൽ ഒരു പ്രതി കൂടി കീഴടങ്ങി. അഞ്ചാംപ്രതിയായ അബ്ദുൾ സലാമാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാൾ എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ അഭിഭാഷകനൊപ്പം എത്തി കീഴടങ്ങുകയായിരുന്നു. ഇനി പുറത്ത് നിന്നിട്ട് കാര്യമില്ലായെന്ന് കണ്ടതിനാൽ കീഴടങ്ങാൻ തീരുമാനിയ്ക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. ഇത് വരെ നാല് പ്രതികളുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ കേസിൽ പൊലീസ് പിടിയിലാവുന്നവരുടെ എണ്ണം അഞ്ചായി. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ കേസിൽ കൂടുതൽ പേർ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. ഷംനാ കാസിമിൻറെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ളവർ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിൻറെ പ്രാഥമികനിഗമനം. ഇതിൽ ഒരാളാണ് ഇപ്പോൾ കോടതിയിൽ കീഴടങ്ങിയിരിക്കുന്നത്. കേസിൽ മുഖ്യപ്രതികൾ ഇനിയും കീഴടങ്ങാനുണ്ട്.
English summary; shamna blackmail case
You may aldso like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.