ഷംന കേസ്; കൂടുതല്‍ നടന്മാരെ ഇന്ന് ചോദ്യം ചെയ്യും, ഗൂഢാലോചന പങ്കും അന്വേഷിക്കും

Web Desk

കൊച്ചി

Posted on June 30, 2020, 9:48 am

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ സിനിമ ബന്ധമുളള കൂടുതല്‍ പേരെ വിളിച്ചു വരുത്തി വിവരം തേടാൻ പൊലീസ് നീക്കം തുടങ്ങി. പ്രതികള്‍ ബന്ധം പുലര്‍ത്തിയതായി കണ്ടെത്തിയവരില്‍ ചിലരെ ഇന്ന് മുതല്‍ വിളിപ്പിക്കും. ഷംനയെ ബ്ലാക്ക് മെയില്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടുളള ഗൂഢാലോചനയില്‍ പങ്കുണ്ടാകാനുളള സാധ്യതയും അന്വേഷണ സംഘം തളളിക്കളയുന്നില്ല.

കേസുമായി ബന്ധപ്പെട്ട് ധര്‍മ്മജൻ ബോള്‍ഗാട്ടിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഹാരിസിനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഷംനയുടെ ഫോണ്‍ നമ്പര്‍ തട്ടിപ്പുക്കാര്‍ക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതിനുളള വ്യക്തതയും പൊലീസിന് ലഭിച്ചിട്ടുണ്ട്.

ENGLISH SUMMARY: SHAMNA KASIM CASE; MORE ACTORS WILL BE QUESTIONED

YOU MAY ALSO LIKE THIS VIDEO