ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത സംഭവം: മുഖ്യപ്രതി പിടിയില്‍

Web Desk

കൊച്ചി

Posted on June 27, 2020, 11:17 am

ഷംനാ കാസിമിനെ  ബ്ലാക്ക്മെയില്‍ ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പാലക്കാട് സ്വദേശി ഷെരീഫാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചയാണ് ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.പ്രതിയെ എറണാകുളം പൊലീസ് ചോദ്യം ചെയ്യുന്നു.

ഷംനയുടെ മെഴി വീണ്ടും രേഖപ്പെടുത്തുമെന്ന് ‍‍ഡിസിപി വ്യക്തമാക്കി.പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധവും അന്വേഷിക്കും.

നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത പണം തട്ടാൻ ശ്രമിച്ചവർ വിവാഹാലോചനയുമായി വീട്ടിലെത്തിയവരാണെന്ന് നടിയുടെ വെളിപ്പെടുത്തിയിരുന്നു.പണം നൽകിയില്ലെങ്കിൽ തട്ടിക്കളയുമെന്ന് വരെ ഭീഷണിപ്പെടുത്തിയെന്നും നടി വ്യക്തമാക്കിയിരുന്നു.

Eng­lish sum­ma­ry: Sham­na Kasim black­mail case

You may also like this video;