കൊറോണ പ്രിരോധ പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ നടത്തുന്ന പത്രസമ്മേളനങ്ങൾക്കെതിരെ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ സംവിധായകൻ ഷാൻ റഹ്മാൻ രംഗത്ത്. ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. ദിവസം മൂന്ന് തവണയാണ് ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്നത്. ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം.
ഇമേജ് ബില്‍ഡിംഗിനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നത്. സാമൂഹിക മാധ്യമം വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. എന്നാൽ കൊറോണയെ ആഗോള മഹാമാരിയായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് വിവരങ്ങൾ കൃത്യമായി ലഭിക്കേണ്ടതുണ്ടെന്നും ഈ സമയത്ത് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത് ലജ്ജാകരമെന്നും ഷാൻ പ്രതികരിച്ചു. കേരളക്കരയെ ആകെ പിടിച്ചുലച്ച നിപ്പയെന്ന ഭീകരനെ തുരത്തിയത് ഷൈലജ ടീച്ചറും ടീമും നടത്തിയ പരിശ്രമമാണ്. അപ്പോൾ നിങ്ങളെല്ലാം മാളത്തിൽ പോയി ഒളിച്ചിരിക്കുകയായിരുന്നു എന്നും ഷാൻ പറയുന്നു.
എത്ര വലിയ പ്രതിസന്ധിയെയും നേരിടാൻ പ്രാപ്തയാണ് നമ്മുടെ ആരോഗ്യമന്ത്രിയെന്നും, രാപ്പകലില്ലാതെ ജനങ്ങളെ കാത്തു സംരക്ഷിക്കുന്ന മന്ത്രിയാണ് അവർ. ഇപ്പോൾ ലോകം മുഴുവൻ നമ്മളെ നിരീക്ഷിക്കുകയാണ്. നമ്മലെ നോക്കിയാണ് എല്ലാവരും കാര്യങ്ങൾ പഠിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ഇതൊന്നും സഹിക്കില്ലെന്ന് എനിക്കറിയാം. കാരണം മാധ്യമശ്രദ്ധ നിങ്ങളില്‍ നിന്നും മാറി. ആരോഗ്യമന്ത്രി അവരുടെ കടമയാണ് നിറവേറ്റുന്നത്. പ്രതിപക്ഷ നേതാവിനെയോര്‍ത്ത് ലജ്ജ തോന്നുന്നു. എല്ലാവരും ഒരുമിച്ച് നല്‍ക്കേണ്ട സമയമാണ് ഇത്. എന്നാല്‍ ആരോഗ്യമന്ത്രി സംസാരിക്കുന്നതിനിടെ കൂവി വിളിച്ച് നിങ്ങള്‍ ചീപ് ഡ്രാമ കാണിക്കുന്നു. കഷ്ടം തോന്നുന്നു നിങ്ങളോട്, ശൈലജ മാഡം പറഞ്ഞതുപോലെ ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. എന്നും ഷാൻ തന്റെ കുറിപ്പിൽ പറയുന്നു.
English Summary:Shan rahman against ramesh chennithala
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.