പുതിയ ലുക്കിൽ ഷെയിൻ നിഗം; ലുക്കിൽ ‘വീണത് വെയിൽ ടീം’

Web Desk
Posted on November 25, 2019, 11:00 am

ഷെയിന്‍ നായകനാവുന്ന വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് ദിവസങ്ങളായി ഷെയിന്‍ നിഗം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായിട്ടാണ് താരം ആദ്യമെത്തിയത്. പിന്നീട് ഫെഫ്ക അടക്കമുള്ള സംഘടനകള്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും വീണ്ടും സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തു.

വെയിൽ എന്ന സിനിമയുടെ ചിത്രീകരണത്തോട് താരം സഹകരിക്കുന്നില്ലെന്ന പേരിൽ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഷെയ്ൻ മുടിവെട്ടി പുതിയ സ്റ്റൈൽ സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുതിയ ഗെറ്റപ്പിലെത്തി താരം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

മുടിയും താടിയുമെല്ലാം വെട്ടി തിരിച്ചറിയാന്‍ പോലും പറ്റാത്ത ലുക്കിലുള്ള ഷെയിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തലയുടെ മുകള്‍ വശത്ത് മാത്രം മുടി വെച്ച്‌ ബാക്കിയെല്ലാം മൊട്ടയടിച്ചിരിക്കുകയാണ് താരം. താൻ നടത്തുന്ന പ്രതിഷേധത്തിന്റെ സൂചനയായി മുടിയും താടിയും വെട്ടിയാണ് പുതിയ സമരമുറ സ്വീകരിച്ചിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ ഇത് ഷെയിന്‍ നിഗം തന്നെയാണോ എന്ന് തോന്നും. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന താരത്തിന്റെ ചിത്രത്തിന് താഴെ രസകരമായ ട്രോളുകളും കളിയാക്കാലുകളും നിറയുകയാണ്. സിനിമയാക്കായി നീട്ടി വളർത്തിയ താടിയും മുടിയുമായിരുന്നു വേണ്ടത്. ഈ സാഹചര്യത്തിൽ ഒരു സിനിമ തന്നെ പൂർണമായി മുടങ്ങുന്ന വക്കിലാണ് കാര്യങ്ങൾ പോകുന്നത്. കഴിഞ്ഞ സംഭവത്തെ തുടർന്ന്  നിര്‍മാതാവ് ജോബി ജോര്‍ജ് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു.