യുവ താരങ്ങള്‍ക്കിടയില്‍ പേരെടുത്ത് പറയാന്‍ സ്വന്തമായി ഒരു സ്ഥാനം തന്നെ കെട്ടിപടുത്തിയ നടനാണ് ഷെയ്ന്‍ നിഗം. പോയ വര്‍ഷങ്ങള്‍ ഷെയ്‌നിന്‍റെ സിനിമകള്‍ ഹിറ്റുകള്‍ ആയിരുന്നു. ആദ്യ ചിത്രം 2010 ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജിന്‍റെ താന്തോന്നിയാണ്. അഭിനയം ഉള്ളില്‍ ഒതുക്കി വെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട് ഷെയ്ന്‍. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാന്‍ ഇഷ്ടം ആയിരുന്നുവെന്ന് ഷെയ്ന്‍ തന്നെ പറയുന്നുണ്ട്.
2016 ല്‍ പുറത്തിറങ്ങിയ ഷെയ്‌നിന്‍റെ കിസമത്ത് പ്രേക്ഷകരുടെ പ്രിയങ്കരമാക്കിയത്. ഏത് കഥാപാത്രവും ഷെയ്ന്‍ സ്വന്തം രീതിയില്‍ വ്യത്യസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ ഷെയ്നിന്‍റെ പുതിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ ഒരിക്കലും ആരോടും തനിക്ക് അഭിനയിക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് ഒരു ആഭിമുഖത്തില്‍ പറഞ്ഞത്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ കൂട്ടുകാരെ വെച്ച് ഷോർട്ട് ഫിലിമുകൾ ചെയ്തു. കാമറയ്ക്ക് പിന്നിൽ നിന്ന് കൊണ്ട് സിനിമയിൽ വരാൻ ആഗ്രഹിച്ചു. സിനിമകൾ കാണുമായിരുന്നു. സിനിമടോഗ്രാഫറാകാനായിരുന്നു ആഗ്രഹം. അത് ഞാൻ പലരോടും പറഞ്ഞിട്ടുമുണ്ട്. അഭിനയമോഹം തന്‍റെ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടാകാമെന്ന് ഷെയ്ന്‍ പറഞ്ഞു.
ഓരോ കഥാപാത്രവും കൃത്യമായി വരണമെന്ന് ആഗ്രഹിച്ചാണ് ഷോര്‍ട്ടുകള്‍ നല്‍കുന്നത്. സാഹചര്യവും സ്ഥലവും നോക്കിയാണ് ചെയ്യുന്നത്. പല കഥാപാത്രങ്ങള്‍ ഇനിയും നന്നാക്കാന്‍ തോന്നിയിട്ടുണ്ടെന്ന് ഷെയ്ന്‍ പറഞ്ഞു. നടക്കാതെ പോയ ആഗ്രഹങ്ങള്‍ ഒന്നും തന്നെ തനിക്ക് ഇല്ലെന്ന് കൂട്ടിച്ചേര്‍ത്തു. പോസിറ്റീവായി മുന്നോട്ടു പോവുക മാത്രമാണ് ചെയ്യേണ്ടത്. അപ്പോള്‍ എല്ലാം തനിയെ നടക്കുമെന്ന് ഷെയ്ന്‍ പറഞ്ഞു. വാശിപിടിച്ചിട്ട് ഒന്നും നേടാന്‍ കഴില്ല. സാധാരണ ജീവിതശൈലി നയിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും സുഹൃത്തുകള്‍ക്ക് തന്നെ നന്നായി അറിയാമെന്ന് കൂട്ടിച്ചേര്‍ത്തു. ഇനിയും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്ന് ഷെയ്ന്‍ പറഞ്ഞു.
ENGLISH SUMMARY:shane nigam revealed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.