കഴിഞ്ഞ ദിവസം പറഞ്ഞ പരാമർശത്തില്‍ മാപ്പു പറഞ്ഞ് ഷെയിൻ നിഗം. താൻ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. പ്രസ്താവനയിൽ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടേൽ ഖേദിക്കുന്നു. തന്നെക്കുറിച്ച് പറഞ്ഞത് പൊതുസമൂഹം മറന്നിട്ടില്ലാ എന്ന് കരുതുന്നു എന്നും ഷെയൻ പറഞ്ഞു. താര സംഘടനയായ അമ്മയുടെ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും ഷെയിൻ കൂട്ടിച്ചേർത്തു.
അവരു പറയുന്നതെല്ലാം റേഡിയോ പോലെ കേള്‍ക്കണം. സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു ഷെയിന്റെ പ്രതികരണം.
ഷെയിന്‍ തിരുവനന്തപുരത്ത് നടത്തിയ ഈ പ്രസ്താവന പ്രകോപനപരമെന്ന വിലയിരുത്തലിൽ വിഷയത്തിൽ അമ്മയും ഫെഫ്കയും ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയിന്‍ ശ്രമിച്ചെന്നും താരം മാപ്പ് പറയാതെ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.