ഏറെ നാളായി ഏവരും ചർച്ച ചെയ്ത വിഷയം ആയിരുന്നു ഷെയ്ൻ നിഗത്തിന്റേത്. മലയാള ചലച്ചിത്ര മേഖലയിൽ ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതുവരെയും കഴിഞ്ഞിട്ടില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തിയതിന്റെ വിവാദങ്ങളും മാറിയിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഷെയ്നിന്റെ ‘വലിയ പെരുന്നാള്‍’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് താരം തന്റെ മൊബൈല്‍ നമ്പര്‍ വെളിപ്പെടുത്തിയത്. ഷെയ്നിന്റെ മൊബൈല്‍ നമ്പര്‍ ഏതാണെന്ന് ചോദിച്ചപ്പോള്‍ വളരെ കൂളായി 830165155 എന്നാണ് താരം വ്യക്തമാക്കിയത്.
‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്. നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, സൗബിന് ഷാഹിര്‍, വിനായകന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മാജിക് മൗണ്ടെയിന് സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഈ മാസം ഇരുപതിന് തീയേറ്ററുകളില്‍ എത്തും.
വീഡിയോ കടപ്പാട്: പോക്കറ്റ് ടിവി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.