‘അമ്മ’ കനിയണം; ഷെയിനിന്റെ കുടുംബം അമ്മയ്ക്ക് കത്ത് നൽകി

Web Desk
Posted on November 29, 2019, 8:57 pm

കൊ​ച്ചി: ഷെ​യി​ന്‍ നി​ഗ​മും നി​ര്‍​മ്മാ​താ​ക്ക​ളും ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഷെയിനിന്റെ കുടുംബം താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്ക് ക​ത്ത് നൽകി. ഷെ​യി​ന്‍ നി​ഗ​മി​ന്റെ നി​സ്സ​ഹ​ക​ര​ണം മൂ​ലം വെ​യി​ല്‍, കു​ര്‍​ബാ​നി എ​ന്നീ സി​നി​മ​ക​ളു​ടെ ചി​ത്രീ​ക​ര​ണം ഉ​പേ​ക്ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായിട്ടാണ് താരം ആദ്യമെത്തിയത്. പിന്നീട് ഫെഫ്ക അടക്കമുള്ള സംഘടനകള്‍ ഇടപ്പെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും വീണ്ടും സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തു.

ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഈ ​ചി​ത്ര​ങ്ങ​ള്‍​ക്ക് ഇ​തു​വ​രെ ചെ​ല​വാ​യ തു​ക നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് തി​രി​ച്ചു​കൊ​ടു​ക്കാ​തെ ഷെ​യി​ന്‍ നി​ഗ​മി​നെ മ​ല​യാ​ള സി​നി​മ​യി​ല്‍ ഒ​രു നി​ര്‍​മ്മാ​താ​വും ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​പ്പി​ക്കി​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഷെ​യി​ന്റെ കു​ടും​ബം അ​മ്മ​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.