ക്രിക്കറ്റില്‍ ബൗളര്‍മാര്‍ പന്തിന് തിളക്കം കൂടുന്നതിന് വേണ്ടി പന്തില്‍ ഉമിനീര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ കൊറോണ കഴിഞ്ഞ് കളത്തിലേക്കെത്തുന്ന ബൗളര്‍മാര്‍ക്ക് ഉമിനീര്‍ പന്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിന് പരിഹാരവുമായി പുതിയ ആശയം മുന്നോട്ട് വച്ചിരിക്കുകയാണ് ഇതിഹാസ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍. പന്തിന്റെ ഒരു ഭാഗത്ത് ഭാരം കൂട്ടിയാല്‍ ഫ്‌ളാറ്റ് വിക്കറ്റുകളില്‍ പോലും പേസര്‍മാര്‍ക്ക് പന്ത് സ്വിങ് ചെയ്യാന്‍ കഴിയും.
പന്ത് ചുരണ്ടലിന് ശാശ്വതമായ ഒരു പരിഹാരവുമാകും ഇത്. ബാറ്റും ബോളും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുകയും ചെയ്യാം, വോണ്‍ ചൂണ്ടിക്കാട്ടി. സ്‌കൈ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് ബാറ്റിങ് കാലാകാലങ്ങളായി എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്നും വോണ്‍ ചോദിച്ചു. അതുപോലെ പന്തുകള്‍ക്കും മാറ്റമുണ്ടാകട്ടെയെന്നും പന്തുകളുടെ പുതിയ മാറ്റത്തിനായി വാദിച്ച് വോണ്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് ഭീഷണിക്കു ശേഷം മത്സരങ്ങള്‍ പുനരാരംഭിച്ചാലും പന്തില്‍ തുപ്പല്‍ പുരട്ടുന്നത് ഉള്‍പ്പെടെയുള്ള അനാരോഗ്യകരമായ കാര്യങ്ങളില്‍ ഐസിസിയുടെ മെഡിക്കല്‍ കമ്മിറ്റി എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്.
English summary; Shane Warne suggests using weighted balls to avoid saliva
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.