ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് വന്‍ തിരക്ക്; സുരക്ഷ ശക്തം

Web Desk
Posted on April 15, 2019, 9:05 am

പത്തനംതിട്ട: ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന് നിരവധി പേരാണ് എത്തുന്നത്. രാവിലെ നാല് മണിക്ക് നട തുറന്നതിന് ശേഷമാണ് അയ്യപ്പ ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനത്തിന് അവസരമൊരുങ്ങിയത്. മൂന്ന് മണിക്കൂര്‍ നേരം വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി. തുടര്‍ന്ന് പൂജകള്‍ ആരംഭിച്ചു.

വലിയ തിരക്കാണ് വിഷുക്കണി കാണാന്‍ അനുഭവപ്പെട്ടത്. വിഷുക്കണി ദര്‍ശനത്തിന് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പോലും നിരവധി പേര്‍ നേരത്തേ വന്ന് തമ്ബടിച്ചിരുന്നു. തിരക്ക് വര്‍ദ്ധിച്ചതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. പമ്ബയിലും സന്നിധാനത്തും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

മണ്ഡലകാലകത്തെ അപേക്ഷിച്ച് സന്നിധാനത്ത് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടില്ല. കെഎസ്ആര്‍ടിസിയും വലിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലയ്ക്കലില്‍നിന്നുള്ള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌