14 October 2024, Monday
KSFE Galaxy Chits Banner 2

Related news

October 6, 2024
October 4, 2024
September 25, 2024
September 22, 2024
September 13, 2024
August 10, 2024
June 28, 2024
May 9, 2024
April 13, 2024
March 4, 2024

ശാന്തൻപാറ കൂട്ട ബലാത്സംഗം; പെൺകുട്ടിയുടെ സുഹൃത്തുക്കൾ അറസ്റ്റിൽ

Janayugom Webdesk
ഇടുക്കി
June 4, 2022 9:54 am

ശാന്തൻപാറ കൂട്ട ബലാത്സംഗക്കേസിൽ രണ്ടു പേര്‍ കൂടി അറസ്റ്റിൽ. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി കൗൺസിലിംഗിൽ നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ്.

നേരത്തെ, കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വൊഴ്ച രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്.

തുടർന്ന് ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിൽ എത്തി പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

മെയ് 29നാണ് പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തൻപാറ പൊലീസിൽ വിവരമറിയിച്ചത്. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ സഹായം നൽകി.

Eng­lish summary;Shantanpara gang-rape; Girl’s friends arrested

you may also like this video;

TOP NEWS

October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024
October 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.