ജീവപര്യന്തം തടവിലായിരുന്ന ശരവണഭവന്‍ ഉടമ രാജഗോപാല്‍ അന്തരിച്ചു

Web Desk
Posted on July 18, 2019, 11:21 am

ചെന്നൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ശരവണ ഭവന്‍ ഹോട്ടലുടമ പി. രാജഗോപാല്‍ അന്തരിച്ചു. കഴിഞ്ഞദിവസമാണ് രാജഗോപാലിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. ലോകമെമ്ബാടും വ്യാപിച്ചുകിടക്കുന്ന പ്രമുഖ ഹോട്ടല്‍ ശൃംഖലയാണ് ശരവണഭവന്‍. ഹോട്ടലിലെ ജീവനക്കരനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി രാജഗോപാലിനെ ശിക്ഷിച്ചത്. ഇയാളുടെ ഭാര്യയെ സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം.