December 9, 2023 Saturday

Related news

November 21, 2023
November 15, 2023
November 15, 2023
November 1, 2023
October 13, 2023
October 2, 2023
September 30, 2023
September 29, 2023
September 28, 2023
September 28, 2023

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റര്‍ വി കെ മുരളീധരൻ അന്തരിച്ചു

Janayugom Webdesk
ഷാർജ
January 29, 2022 9:45 am

തൃശൂർ പെരുമ്പലശേരി സ്വദേശി വേളിപ്പറമ്പിൽ കുഞ്ഞിപാപ്പു മുരളീധരൻ (68) (വി.കെ.മുരളീധരൻ) ദുബായിൽ അന്തരിച്ചു. കോവിഡ് ബാധിച്ച് ദുബായ് കനേഡിയൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, ഹൃദയാഘാതമാണ്‌ മരണ കാരണം. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയിലെ നിലവിലെ ഓഡിറ്ററാണ്. തുടർച്ചയായി മൂന്നുപ്രാവശ്യം ഓഡിറ്റർ ആയിരുന്നു. സേവനം സെന്റർ യു.എ.ഇ. വൈസ് പ്രസിഡന്റ് ആയിരുന്നു. 

ഗുരുവിചാര ധാര ഉപദേശകസമിതി ചെയർമാൻ, ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗം, ഷാർജ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. 34 വർഷമായി യു.എ.ഇ.യിലുണ്ട്. സംസ്കാരം ഇന്ന് 3 മണിക്കാണ്. ഭാര്യ: റീന, മക്കൾ: മംമ്ത ലക്ഷ്മി, ശീതൾ. പരേതരായ കുഞ്ഞിപാപ്പുവിന്റെയും ലക്ഷ്മിയുടെയും മകനാണ്.
ENGLISH SUMMARY:Sharjah Indi­an Asso­ci­a­tion Audi­tor VK Muraleed­ha­ran pass­es away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.