2019ലെ ജാമിയ സംഘർഷ കേസിൽ ജെഎൻയു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാമിനെ വെറുതെവിട്ടു. ഡൽഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി വെറുതെവിട്ടു.
2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്ത് അറസ്റ്റ് ചെയ്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. നിയമവിരുദ്ധമായ സംഘം ചേരൽ, കലാപം, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
അതേസമയം 2020‑ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീലിന് ജയിലിൽനിന്ന് പുറത്തിറങ്ങാനാവില്ല. ഡൽഹി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ഷർജീൽ വിചാരണ നേരിടുകയാണ്. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ ഷർജീലിന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ.
English Summary: Activist Sharjeel Imam Acquitted In 2019 Jamia Case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.