June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ഷർജിലിനെ പരസ്യമായി വെടിവെച്ചു കൊല്ലണം; കൊലവിളിയുമായി ബിജെപി എംഎൽഎ

By Janayugom Webdesk
January 31, 2020

ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാമിനെ വെടിവെച്ചു കൊല്ലാൻ ആഹ്വാനം ചെയ്ത് ബിജെപി എംഎൽഎ. മുസഫർ നഗർ കലാപകേസിലെ പ്രതികൂടിയായ സംഗീത് സോമാണ് കൊലവിളി പ്രസംഗവുമായി രംഗത്തെത്തിയിട്ടുള്ളത്. യുപിയിലെ സർധന നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് സംഗീത് സോം.

ഷഹീൻ ബാഗിലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ സംഘാടകരിലൊരാളായാണ് ഷർജിൽ ഇമാം അറിയപ്പെടുന്നത്. അസമിനെ ഇന്ത്യയിൽ നിന്ന് മാറ്റുമെന്ന തരത്തിലുള്ള പ്രസംഗത്തിന് പിന്നാലെ ഷർജിലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ നടത്തിയ രാജ്യദ്രോഹികളെ വെടിവച്ച് കൊല്ലണമെന്ന പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണവിലക്ക് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു.

Eng­lish Sum­ma­ry: Shar­jeel must be shot dead in pub­lic says BJP MLA

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.