ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ കൊമ്പൻസ്രാവിറങ്ങി

Web Desk
Posted on March 21, 2019, 10:14 am

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ യാത്രക്കാരെ അതിശയിപ്പിക്കാന്‍ സ്രാവിന്റെ  രൂപകല്‍പ്പനയിലുള്ള യാത്രാവിമാനമിറങ്ങി. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് ഇ190-ഇ2 എന്ന യാത്രാവിമാനം ആദ്യമായി ഇറങ്ങിയത്. കഴിഞ്ഞവര്‍ഷം ടിബറ്റിലെ ലാഹസായിലെ ഗോങ്കര്‍ എയര്‍പോര്‍ട്ടിലാണ് ആദ്യമായി സ്രാവിന്റെ രൂപകല്‍പ്പനയിലുള്ള വിമാനം ഇറങ്ങിയത്.