29 March 2024, Friday

Related news

March 18, 2024
March 1, 2024
January 23, 2024
January 7, 2024
December 28, 2023
November 12, 2023
October 27, 2023
August 22, 2023
July 2, 2023
May 29, 2023

വിവാദ സിലബസിനെ അനുകൂലിച്ച് ശശി തരൂര്‍

Janayugom Webdesk
September 12, 2021 12:50 pm

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയും ആയ ഡോ. ശശി തരൂര്‍. കുട്ടികള്‍ കാര്യങ്ങള്‍ വിമര്‍ശനാത്മകമായി മനസിലാക്കണം. വിദ്യാര്‍ത്ഥികള്‍ ഇത്തരം പുസ്തകങ്ങളിലെ ഭാഗം കൂടി വായിക്കണമെന്നും ചില പുസ്തകങ്ങള്‍ മാത്രം വായിക്കരുത് എന്നത് അസ്വാതന്ത്ര്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസുകാരനായോ, പാര്‍ലമെന്റേറിയനോ ആയല്ല താന്‍ പ്രതികരിക്കുന്നതെന്നും പകരം അക്കാദമിക തലത്തിലാണെന്നും തരൂര്‍ വ്യക്തമാക്കി.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ നേതാക്കളായ ഗോള്‍വാര്‍ക്കറിന്റെയും സവര്‍ക്കറുടെയും പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയത് വലിയ രാഷ്ട്രീയ വാവദമായിരുന്നു. താന്‍ മനസിലാക്കിയിടത്തോളം ഗാന്ധി, നെഹ്‌റു, ടാഗോര്‍ തുടങ്ങിയവരുടെ ടെക്‌സ്റ്റുകള്‍ക്കൊപ്പം ഗോള്‍വാര്‍ക്കറിന്റെയും സവര്‍ക്കറുടെയും ടെക്സ്റ്റുകള്‍ കൂടി പഠിപ്പിക്കുന്നു എന്നാണ്. 

കുട്ടികള്‍ എല്ലാം വായിക്കണം. അധ്യാപകര്‍ക്കും വലിയ ഉത്തരവാദിത്വം ഇക്കാര്യത്തില്‍ കാണിക്കണമെന്നും ഇതിന്റെ യഥാര്‍ത്ഥ അവസ്ഥ കൂടി മനസിലാക്കി കാണിക്കണമെന്നും തരൂര്‍ പറഞ്ഞു. ഇഷ്ടമുള്ളതേ വായിക്കുവെങ്കില്‍ സര്‍വ്വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്നും ചര്‍ച്ചകളാണ് സര്‍വ്വകലാശാലകളില്‍ ഉണ്ടാകേണ്ടതെന്നും തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.
eng­lish summary;Shashi Tha­roor in favor of con­tro­ver­sial syllabus
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.