October 5, 2022 Wednesday

Related news

October 4, 2022
October 4, 2022
October 4, 2022
October 4, 2022
October 3, 2022
October 3, 2022
October 3, 2022
October 3, 2022
October 2, 2022
October 1, 2022

കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറെന്നു ശശിതരൂര്‍

Janayugom Webdesk
തിരുവനന്തപുരം
August 16, 2022 11:28 am

കേരളത്തില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നു ശശിതരൂര്‍. അതിനുള്ള അവസരം കിട്ടിയാല്‍ചാടിപ്പിടിക്കുമെന്നാണ് അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്. കേരളത്തില്‍ ഒരു അവസരം കിട്ടിയാല്‍ നിലവിലെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി നേതാക്കള്‍ തയ്യാറായിരിയിക്കുമ്പോഴാണ് തരൂരിന്‍റെ അഭിപ്രായം പുറത്തു വന്നിരിക്കുന്നത്. ഇതു കോണ്‍ഗ്രസില്‍ വലിയ കോളിളക്കമാണ് ഉണ്ടാകുവാന്‍ പോകുന്നത്.

സംസ്ഥാന കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്‍റെയും ഭാഗമല്ല ശശിതരൂര്‍. അതിനാല്‍ ഗ്രൂപ്പകള്‍ എതിര്‍ത്തു രംഗത്തുവരുവാനും സാധ്യത ഏറുന്നു. കേരളത്തിൽ ഇടത് പക്ഷവും കേന്ദ്രത്തിൽ എൻഡിഎയും തുടർഭരണം നേടിയത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും തരൂര്‍ പറയുന്നു. എന്തായാലും രാഷ്ട്രീയത്തില്‍ വന്നു. പാര്‍ലമെന്റില്‍ നമ്മള്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറയുന്നത് ഭരിക്കുന്നവര്‍ കേള്‍ക്കുന്നില്ല എന്നതൊരു സത്യമാണ്. നമ്മള്‍ പറയുന്ന അഭിപ്രായത്തില്‍ അവര്‍ക്ക് താല്‍പര്യം കാണിക്കേണ്ട കാര്യമില്ലെന്നും തരൂര്‍ അഭിപ്രായപ്പെടുന്നു.

2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും 18 എംപിമാരാണ് എല്‍ഡിഎഫിന്‍റേതായി പാര്‍ലമെന്‍റിലേക്ക് പോയത്. ഇടതുപക്ഷത്തിന്‍റെ ശക്തമായ സ്വാധീനവും, ഇടപെടലുമാണ് വാജ്പോയ് മന്ത്രിസഭ നിലം പരിശായത്. പാര്‍ലമെ‍ന്‍റില്‍ കേരളത്തില്‍ നിന്നും യുഡിഎഫിന് 19 എംപിമാരാണുള്ളത്. എന്നിട്ടും ഭരിക്കുന്നവര്‍ കേള്‍ക്കുന്നില്ലന്നു പറയുമ്പോള്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്നു തതൂര്‍ തന്നെ അഭിപ്രായപ്പെട്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപികള്‍ക്കെതിരേ പ്രതികരിക്കേണ്ട സമയങ്ങളില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസിന് കഴുന്നില്ല. കേരളത്തില്‍ ജനങ്ങള്‍ക്ക് ഇടയില്‍ ഇറങ്ങി അവര്‍ക്ക് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാനും കേരളത്തെ നന്നാക്കാനും ഒരു അവസരം കിട്ടിയാല്‍ ഒരിക്കലും താന്‍ അതില്‍ നിന്ന് ഓടിപ്പോകില്ല.

അങ്ങനെ ഒരു അവസരം ചാടിപ്പിടിക്കും. പക്ഷേ ഈ അവസരം ജനങ്ങള്‍ തരുന്നത് മാത്രമല്ല പാര്‍ട്ടി കൂടി തീരുമാനിക്കേണ്ടത് എന്നും തരൂര്‍ പറയുന്നു.ജനങ്ങള്‍ തീരുമാനിക്കുന്നത് എന്നുളളത് രാഷ്ട്രീയ സങ്കല്‍പ്പത്തില്‍ നല്ല കാര്യമാണ്. അതിനൊപ്പം ആ രാഷ്ട്രീയ സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരു വാഹനവും വേണമല്ലോ. ആ വാഹനമാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംഘടന. അതിനൊപ്പം നമ്മള്‍ പ്രവര്‍ത്തിക്കണം. ആ സംഘടനയുടെ അകത്ത് ആര്‍ക്കാണെന്ന് നോക്കും. സ്വാഭാവികമായും തങ്ങള്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാറില്ല. പാര്‍ട്ടിക്ക് വേണ്ടി ഇറങ്ങി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. പാര്‍ലമെന്റില്‍ ആര് പ്രതിപക്ഷ നേതാവാകണം എന്നത് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിലൂടെയല്ല. അത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. നമ്മുടെ സിസ്റ്റം അങ്ങനെയാണ്. അപ്പോള്‍ നമ്മുക്ക് മോദിക്കെതിരെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകണം എന്ന് ആഗ്രഹിക്കുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.

മോഡിയെ എതിര്‍ക്കാന്‍ തനിക്ക് പല വേദികളും ഉണ്ട്. തന്റെ പുസ്തകങ്ങളും പ്രഭാഷണങ്ങളും ഉണ്ട്, ടിവിയില്‍ അഭിമുഖം കൊടുക്കാം. പക്ഷേ ലോക്‌സഭയില്‍ എതിര്‍ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട് വന്നതിന് ശേഷം തനിക്ക് ഉണ്ടായിട്ടില്ല എന്നും പറയുന്നു. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ അറിയാവുന്ന തതൂരിനെപോലെയുള്ള ഒരാളുടെ ഈ അഭിപ്രായം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാപ്പരത്തവും, ബിജെപിയെ എതിര്‍ക്കാനുള്ള സംഘടനാശക്തിയില്ലായ്മയുമാണ് വെളിവാകുന്നത്. താന്‍ സ്വയം സംസാരിച്ചിട്ട് കിട്ടാന്‍ പോകുന്ന ഒരു അവസരം അല്ല. അങ്ങനെയാണ് നമ്മുടെ സിസ്റ്റം. അതിനെ നമ്മള്‍ ബഹുമാനിക്കണം. അത് പ്രകാരം നമ്മള്‍ പ്രവര്‍ത്തിക്കണമെന്നും പറഞ്ഞു.

കോണ്‍ഗ്രസ് വീണ്ടും ജനകീയ പാര്‍ട്ടി ആകണം എന്നാണ് ആഗ്രഹം. ജനങ്ങളുടെ ആവശ്യങ്ങളും ആശയും പൂര്‍ത്തിയാക്കാന്‍ ഇറങ്ങണം. ഒരു പോസിറ്റീവ് മാനിഫെസ്റ്റോ വേണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങളുമായി സംവദിച്ചാണ് പ്രകടന പത്രിക തയ്യാറാക്കിയത്. നല്ല ഐഡിയകള്‍ എല്‍ഡിഎഫ് എടുത്തു. ഞങ്ങള്‍ക്ക് അവസരം തന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ഈ മാറ്റം വരുമെന്ന് ജനത്തിന് കാണിച്ച് കൊടുക്കണം. കേരളത്തില്‍ നിന്ന് കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്തരൂര്‍പറയുന്നു

Eng­lish Sum­ma­ry: Shashi Tha­roor says he is ready to become the Chief Min­is­ter of Kerala

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.