അമിത് ഷാ കോവിഡ് ചികിത്സയ്ക്ക് സമീപിച്ചത് സ്വകാര്യ ആശുപത്രിയില്‍; ആശ്ചര്യം തോന്നുന്നുവെന്ന് തരൂര്‍

Web Desk

ന്യൂ​ഡ​ല്‍​ഹി

Posted on August 03, 2020, 6:15 pm

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ചികിത്സയ്ക്ക് എയിംസ് തിരഞ്ഞെടുക്കാതെ അിത് ഷാ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതിനെതിരെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശ​ശി ത​രൂ​ര്‍. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

അ​സു​ഖം വ​ന്ന​പ്പോ​ള്‍ ന​മ്മു​ടെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഡ​ല്‍​ഹി​യി​ലെ എ​യിം​സ് തെ​ര​ഞ്ഞെ​ടു​ക്കാ​തെ അ​യ​ല്‍ സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​തി​ല്‍ ആ​ശ്ച​ര്യം തോ​ന്നു​ന്നു. അ​ധി​കാ​ര​ത്തി​ലു​ള്ള​വ​രു​ടെ പ​രി​ലാ​ള​ന​യും ര​ക്ഷാ​ക​ര്‍​തൃ​ത്വ​വും പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​ണെ​ന്നും ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​യിം​സി​നെ കു​റി​ച്ചു​ള്ള ട്വീ​റ്റ് പ​ങ്കു​വ​ച്ചാ​യി​രു​ന്നു ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണം. ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ ദേ​വാ​ല​യ​ങ്ങ​ള്‍ എ​ന്ന സ​ങ്ക​ല്‍പ്പ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി സൃ​ഷ്ടി​ച്ച​താ​ണ് എ​യിം​സ്. വ​ന്‍ വ്യ​വ​സാ​യ​ങ്ങ​ള്‍, ശാ​സ്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍, സാ​ന്പ​ത്തി​ക സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സ​ങ്ക​ല​ന​ത്തി​ലൂ​ടെ ആ​ധു​നി​ക ഇ​ന്ത്യ​യെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ഈ ​പ്രോ​ജ​ക്ടു​ക​ള്‍ എ​ന്നാ​യി​രു​ന്നു ത​രൂ​ര്‍ പ​ങ്കു​വ​ച്ച ട്വീ​റ്റ്. ഞാ​യ​റാ​ഴ്ച​യാ​ണ് അ​മി​ത് ഷാ​യ്ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഗുരുഗ്രാമിലെ മെഡന്റ ആശുപത്രിയിലാണ് അമിത് ഷാ ചികിത്സ തേടിയത്.

sub: Shashi Tha­roor won­ders on Amit Shah opt­ed Pri­vate hso­pi­tal for COVID treat­ment

You may like this video also