പിന്തുണയ്ക്കാന്‍ ആളില്ലെന്ന് ഭയം; അംഗങ്ങളെ ‘പുതു അംഗങ്ങളാക്കി’ ബിജെപി നാടകം, എന്താണ് നടന്നതെന്നറിയില്ലെന്ന് അംഗങ്ങള്‍

Web Desk
Posted on March 15, 2019, 7:23 pm

കൊച്ചി: പിന്തുണയ്ക്കാന്‍ ആളുകളില്ലാത്ത ബിജെപി ആളുണ്ടെന്ന് കാട്ടാന്‍ നടത്തുന്ന പ്രഹസനങ്ങളും വാര്‍ത്തകളാകുന്നു. കോണ്‍ഗ്രസില്‍ നിന്ന് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്നും തങ്ങള്‍ക്ക് പിന്തുണകൂടുന്നുവെന്നും കാണിക്കാനാണ് ബിജെപിയുടെ ഇപ്പോഴത്തെ ശ്രമം. അതുകൊണ്ടുതന്നെ നേരത്തെ തന്നെ ബിജെപി അനുഭാവികളായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ശശി തരൂരിന്റെ ബന്ധുക്കള്‍ക്കാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് ‘അംഗത്വം’ നല്‍കിയത്. ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.

ശശി തരൂരിന്റെ ചെറിയമ്മ ശോഭന, ഭര്‍ത്താവ് ശശികുമാര്‍ അടക്കമുള്ള 10 ബന്ധുക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. തരൂരിന്റെ ചെറിയമ്മ ശോഭനയും ഭര്‍ത്താവും അംഗത്വം ശ്രീധരന്‍പിള്ളയില്‍ നിന്ന് കൈപ്പറ്റുകയും ചെയ്തു. പരിപാടിക്ക് ശേഷം മാധ്യമങ്ങള്‍ ബന്ധുക്കളുടെ പ്രതികരണം തേടാനെത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറുകയും ഫോട്ടോ സെഷനില്‍ സഹകരിച്ചതുമില്ല. എളുപ്പം വേദിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഇവരെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ തന്നെ ബിജെപി അനുഭാവികളാണ് എന്നും എന്തിനാണ് ഇപ്പോള്‍ പരിപാടി നടത്തിയത് എന്ന് അറിയില്ലെന്നും പ്രതികരിച്ചു. ഈ മാതൃകയില്‍ ഇനി കെ പി സി സി അംഗങ്ങള്‍ അടക്കം പാര്‍ട്ടിയിലേക്ക് വരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വരുന്നവരുടെ പേര് ചോദിച്ചപ്പോള്‍ പേര് പറഞ്ഞാല്‍ വരവ് ബ്ലോക്കായി പോകുമെന്നും മറുപടി

Read this also

ശശി തരൂരിന്‍റെ ബന്ധുക്കളടക്കം 10 പേര്‍ ബിജെപിയില്‍

കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ച പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ ചോദിക്കുന്നതിന് മുമ്പ് പദ്മജ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. മാഡത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു അവരുടെ വാദം  ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ നിറയ്ക്കുന്നതിനായി നടത്തിയ നാടകം അതോടെ പൊളിഞ്ഞു.

You may also like this