Web Desk

ചെന്നൈ

February 10, 2021, 6:16 pm

ശശികലയുടെ 200 കോടി സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടി; ആകെ 900 കോടിയുടെ സ്വത്തുക്കള്‍

Janayugom Online

ബെനാമി ആക്ട് പ്രകാരം ശശികലയുടെ ഇരുന്നൂറ് കോടി സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. ശശികലയുടെ പേരിലുള്ള തിരുവാരൂരിലെ അരിമില്ല്,ഭൂമി,കെട്ടിടങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്. ഇതോടെ 48 മണിക്കൂറിനിടയില്‍ 900 കോടിയോളം വരുന്ന സ്വത്തുകളാണ് സര്‍ക്കാര്‍ കണ്ടുകെട്ടിയത്. 2014ല്‍ ശശികലയുടെ അനധികൃത സ്വത്ത് വഴി വാങ്ങിയ വസ്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവുണ്ടായിരുന്നു. 

അതേ സമയം ശശികലയോട് സര്‍ക്കാരിനുള്ളത് പ്രതികാരമാണെന്ന് മന്നാര്‍ഗുഡി കുടുംബം ആരോപിക്കുന്നത്. ഇതോടൊപ്പം തന്നെ അണ്ണാഡിഎംകെ പാര്‍ട്ടിയും രണ്ടില ചിഹ്നവും വീണ്ടെടുക്കാന്‍ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ശശികല. കൂടാതെ തന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്ന് കാട്ടി ശശികല കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനായി സഖ്യകക്ഷിയായ വിജയകാന്തിന്‍റെ പാര്‍ട്ടിയെയും ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരുന്നു. നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനാണ് ചര്‍ച്ചയെന്ന് വിവരം. 

ENGLISH SUMMARY:Shashikala’s assets worth Rs 200 crore recovered
You may also like this video