June 3, 2023 Saturday

Related news

June 2, 2023
May 18, 2023
May 12, 2023
May 8, 2023
January 28, 2023
January 22, 2023
January 7, 2023
December 30, 2022
December 30, 2022
December 9, 2022

വുഷു ചാമ്പ്യൻഷിപ്പിൽ ശാസ്താംകോട്ട സ്വദേശി ജഗൻ എസ് പിള്ളക്ക് നേട്ടം

Janayugom Webdesk
ശാസ്താംകോട്ട
January 28, 2023 9:50 pm

തിരുവനന്തപുരം കേരളാ യൂണിവേഴ്സിറ്റി സെനറ്റ് ഹൗസ് ക്യാമ്പസിൽ വച്ച്നടന്ന കേരള യൂണിവേഴ്സിറ്റി വുഷു ചാമ്പ്യൻഷിപ്പിൽ ‑65 കിലോ പുരുഷ വിഭാഗത്തിൽ ശാസ്താംകോട്ട ഡിബി കോളജിലെ ജഗൻ എസ് പിള്ള സിൽവർ മെഡൽ നേടി.

വേങ്ങ വിജയഭവനത്തിൽ ജയകുമാറിന്റെയും ( പൊലീസ് ) ശ്രീജ (ഇൻഡസ്ട്രീസ് & കോമേഴ്സ്)യുടെയും മകനാണ് ജഗൻ. മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ളബിലെ ചീഫ് കോച്ച് സെൻസായി ജി ഗോപകുമാറിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ ഒൻപത് വർഷക്കാലമായി ആയോധനകല അഭ്യസിക്കുന്നുണ്ട്. ഡ്രാഗൺ കരാത്തെ അക്കാദമിയിൽ ഷോട്ടോക്കാൻ ശൈലിയിൽ കരാത്തയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ ബി എ ഇംഗ്ലീഷ് ഒന്നാംവർഷ വിദ്യാർത്ഥിയാണ്.

Eng­lish Sum­ma­ry: Shas­tamko­ta native Jagan S Pil­lak won the Wushu Championship 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.