18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 18, 2024
September 17, 2024
September 17, 2024
September 16, 2024
September 14, 2024
September 12, 2024
September 12, 2024
September 11, 2024
September 9, 2024

ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന യുവതി കഴുത്തിൽ ഷാൾ കുടുങ്ങി മരിച്ചു

Janayugom Webdesk
അടിമാലി
October 23, 2022 7:36 pm

ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന വീട്ടമ്മ കഴുത്തിൽ ഷാൾ കുടുങ്ങി മരിച്ചു. മീൻകെട്ട് മാളിയേക്കൽ മെറ്റിൽഡ (45)യാണ് മരിച്ചത്.
ഞായർ പകൽ പള്ളിയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴി മകൻ ഓടിച്ചിരുന്ന ബൈക്കിൻ്റെ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന മെറ്റിൽഡയുടെ കഴുത്തിൽ കിടന്ന ഷാൾ പിൻ ടയറിൽ കുരുങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭർത്താവ് : മാളിയേക്കൽ ദേവസ്യ (തങ്കച്ചൻ). ഡെന്നി, ഡാനി എന്നിവര്‍ മക്കളാണ്. 

Eng­lish Sum­ma­ry: shawl got stuck around her neck, woman died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.