Web Desk

എടക്കര

January 30, 2020, 10:25 am

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു

Janayugom Online

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി പ്രതിശ്രുത വധു മരിച്ചു. ചാലിയാര്‍ പെരുവമ്പാടം പട്ടിക വര്‍ഗ കോളനിയിലെ പരേതനായ രാജന്റെ മകള്‍ ഷീബ(25) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.

ഭക്ഷണം കഴിക്കുമ്പോള്‍ ബുദ്ധിമുട്ട് നേരിട്ടതോടെ ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും. മാര്‍ച്ച് 30നാണ് ഷീബയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.