മെസ്സിയുടെ ജന്മദിനത്തില്‍ ഷീബു ജീനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തി; സാക്ഷിയായി നെയ്മറും റൊണാള്‍ഡോയും

Web Desk
Posted on June 24, 2019, 3:23 pm

വിവാഹ ക്ഷണക്കത്തില്‍ ഫുട്‌ബോള്‍ മൈതാനം. വിവാഹവേദിയില്‍ ആ മൈതാനത്തിലെ ഇതിഹാസ താരങ്ങളും. മെസ്സിയേയും നെയ്മറെയും റൊണാള്‍ഡോയെയും സാക്ഷി നിര്‍ത്തിയാണ് ഷീബു ജീനയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. മെസ്സിയുടെ ജന്മദിനത്തില്‍ തന്നെയാണ് ഈ കാല്‍പന്തുകളിക്കാരനും വിവാഹിതനായത്.

ഇവരെ മാത്രമല്ല, ഇന്ത്യന്‍ താരങ്ങളെ ഉള്‍ക്കൊള്ളിക്കാനും ഷീജു മറന്നില്ല. കടുത്ത ഫുട്‌ബോള്‍ പ്രിയനായ ഷീജു വിജയനെയും ബൂട്ടിയയെയും സന്തേഷ് ജീഗനെയും വേദിയില്‍ ഉള്‍പ്പെടുത്തി. ഒരു സ്റ്റേഡിയത്തിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്നു മണ്ഡപം ഒരുക്കിയത്. വധുവും വരനും എത്തിയപ്പോള്‍ ഇരുവര്‍ക്കും ഫുട്‌ബോള്‍ നല്‍കി വരവേറ്റു.

മെസ്സിയോടുള്ള കടുത്ത ആരാധനയാണ് ജന്മദിനം വിവാഹത്തിനായ് തിരഞ്ഞെടുത്തതെന്ന് ഷീബു പറഞ്ഞു. മെസ്സിയോടും അര്‍ജന്റീനയോടുമൊക്കയുള്ള ആരാധന മാത്രമാണ് ഇതിനു പിന്നില്‍. ദുബൈയില്‍ ജോലി ചെയ്യുന്ന വരന്‍ അവിടെയും താരമാണ്.

You May Also Like This: