June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

അന്ന്‌ നായികമാർക്ക്‌ ശരീരപുഷ്ടി ഉണ്ടാകാൻ നന്നായി ഭക്ഷണം കഴിപ്പിക്കും അതിനു പുറമെ ഇഞ്ചക്‌ഷനും എടുപ്പിക്കും; കാരണം വെളിപ്പെടുത്തി നടി ഷീല

By Janayugom Webdesk
February 2, 2020

മലയാള സിനിമയ്ക്ക് ഒരുപാട് മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഷീല. പ്രേംനസീർ ഷീല കൂട്ടുക്കെട്ടിൽ എത്തിയ നിരവധി മനോഹര ചിത്രങ്ങളും കഥാപാത്രങ്ങളും ഇന്നും മലയാളികൾക്ക് സുപരിചിതമാണ്. കള്ളിച്ചെല്ലമ്മയും കറുത്തമ്മയും കൊച്ചുത്രേസ്യയുമൊക്കെ പുതുതലമുറയിലെ തന്നെ ഇഷ്ടകഥാപാത്രങ്ങളാണ്. എന്നാൽ പഴയകാല നടിമാർക്ക് നേരിടേണ്ടി വന്ന ചില അനുഭവങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഷീല.

അന്നത്തെക്കാലത്ത് നായികമാർക്ക് വണ്ണം വേണമായിരുന്നു. അതുകൊണ്ടു തന്നെ ശരീരപുഷ്ടി വളർത്താൻ നന്നായി ഭക്ഷണം കഴിപ്പിക്കും. അതിന് പുറമേ ഇൻജക്ഷനുമുണ്ടാകും. അന്ന് നടിമാരൊക്കെ തിന്നുക്കൂട്ടി.

എന്നാൽ ഇന്ന് നടിമാരൊക്കെ പട്ടിണി കിടന്ന് വണ്ണം കുറയ്ക്കുന്നു. ലക്ഷങ്ങൾ പ്രതിഫലം വാങ്ങിയിട്ടെന്താ കാര്യം. ഇഷ്ടമുള്ള ഭക്ഷണം വയറു നിറയെ കഴിക്കാൻ കഴിയില്ലല്ലോ. ചിലപ്പോൾ സങ്കടം തോന്നും.

അതുപോലെതന്നെ ഇപ്പോഴത്തെ പെൺകുട്ടികളൊക്കെ നല്ല കഴിവുള്ളവരാണ്‌. എന്നിട്ടെന്താ കാര്യം ഞങ്ങളുടെ കാലത്തേതു പോലെ നല്ല കഥാപാത്രങ്ങൾ കിട്ടുന്നുണ്ടോ? നായികയായി അഭിനയിക്കുന്ന സൂപ്പർ താരം നയൻതാര പോലും കറിവേപ്പിലെ പോലെ നായകന്റെ കൂടെ നാലോ അഞ്ചോ സീനിൽ കാണും. പിന്നെ കാണില്ല എന്നും ഷീല പറഞ്ഞു. പണ്ടൊക്കെ കുടുബമായാണ് സിനിമ കാണാൻ തിയേറ്ററിലേയ്ക്ക് പോയിരുന്നത്. എന്നാൽ ഇന്ന് എത്ര സ്ത്രീകൾ തിയേറ്ററിൽ പാേയി സിനിമ കാണുന്നു? എല്ലാവരും സീരിയലിന്റെ മുന്നിൽ അല്ലേ എന്നും ഷീല ചോദിക്കുന്നു.

you may also like htis video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.