ജെഎന്‍യു നേതാവ് ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു

Web Desk
Posted on September 06, 2019, 8:28 pm

ഡല്‍ഹി: ജമ്മുകാശ്മീരിലെ രാഷ്ട്രീയ പ്രവര്‍ത്തകയും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവുമായിരുന്ന ഷെഹ്‌ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു.

രാജ്യദ്രോഹം, മതത്തിന്റെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍, കലാപം ലക്ഷ്യമിട്ട് ബോധപൂര്‍വ്വം പ്രകോപനമുണ്ടാക്കല്‍, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ച് ട്വിറ്ററില്‍ പോസ്റ്റ് ഇട്ടതിനെതിരെയാണ് നടപടി.