വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത് കോവിഡ്19 വാക്സീൻ സ്വീകരിച്ചു. ട്വിറ്ററിലൂടെയാണ് വാക്സിൻ സ്വീകരിച്ച കാര്യം അറിയിച്ചത്. ദൈവം എല്ലാവരെയും സംരക്ഷിക്കുകയും അസുഖങ്ങൾ ഭേദമാക്കുകയും ചെയ്യട്ടെ എന്ന അടിക്കുറിപ്പോടെ അദ്ദേഹം വാക്സീൻ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചു. കൊറോണ വൈറസിനെതിരെ പോരാടുന്നതിന്റെ ഭാഗമയി വാക്സീൻ സ്വീകരിച്ച എല്ലാവരുടെയും പ്രയത്നങ്ങളും മനസിലാക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ നേരത്തെ കോവിഡ് 19 വാക്സീൻ സ്വീകരിച്ചിരുന്നു.
കൂടാതെ, വിദേശകാര്യ–രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ആരോഗ്യ–രോഗപ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഉവൈസ്, ദേശീയ അടിയന്തര നിവാരണ വിഭാഗം ഡയറക്ടർ ജനറൽ ഉബൈദ് അൽ ഷംസി, സാംസ്കാരിക–യുവ കാര്യ മന്ത്രി നൗറ അൽ കഅബി, എക്സിക്യുട്ടീവ് അംഗവും അബുദാബി എക്സിക്യുട്ടീവ് ഒാഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഇതിനകം വാക്സീൻ സ്വീകരിച്ച മറ്റു പ്രമുഖർ.
റഷ്യയുടെ കോവിഡ് വാക്സീനായ സ്പുട്നിക്കിൻറെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് യുഎഇ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
While receiving the COVID-19 vaccine today. We wish everyone safety and great health, and we are proud of our teams who have worked relentlessly to make the vaccine available in the UAE. The future will always be better in the UAE. pic.twitter.com/Rky5iqgfdg
— HH Sheikh Mohammed (@HHShkMohd) November 3, 2020
English summary; sheikh muhammad recieves covid 19 vaccine
You may also like this video;