June 6, 2023 Tuesday

‘പുനര്‍ഗേഹം’ പദ്ധതി; 2,450 കോടി രൂപയുടെ ഭരണാനുമതി

Janayugom Webdesk
December 27, 2019 9:32 pm

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ‘പുനര്‍ഗേഹം’ പദ്ധതിക്ക് 2,450 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. തീരദേശത്തുള്ള എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും സുരക്ഷിതഭവനം നിര്‍മ്മിക്കാനാണ് ‘പുനര്‍ഗേഹം’ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫിഷറീസ് വകുപ്പ് നടത്തിയ പ്രത്യേക സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് മാറ്റി പാര്‍പ്പിക്കാനുള്ള 18,685 കുടുംബങ്ങളെ കണ്ടെത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

പദ്ധതിക്ക് ആവശ്യമുള്ള 2,450 കോടി രൂപയില്‍ 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാക്കി 1,052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് കണ്ടെത്തും. പദ്ധതി നടത്തിപ്പിന് 421 ഏക്കര്‍ ഭൂമിയാണ് ആവശ്യമുള്ളത്. ഓരോ ജില്ലയിലും ആവശ്യമായ ഭൂമി എത്രയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒന്‍പത് തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

‘you may also like this video’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.