പി പി ചെറിയാന്‍

ലോസ് ആഞ്ചലസ്

January 17, 2020, 8:43 pm

ഷെറിഫ് ആംമ്പര്‍ ലീയ്സ്റ്റ് വാഹനമിടിച്ച് മരിച്ചു 

Janayugom Online

ക്രോസ് വാക്കിലൂടെ നടന്നു വന്നിരുന്ന വൃദ്ധ നിലത്തു വീണതിനെ തുടര്‍ന്ന് കാറില്‍ നിന്നും പുറത്തിറങ്ങി സഹായിക്കാനെത്തിയതായിരുന്ന ഷെറിഫ് ഡിറ്റക്റ്റീവ് ആംമ്പര്‍ ലിയ്സ്റ്റ് (41) വൃദ്ധയെ പിടിച്ചെഴുന്നേല്‍പിച്ച് റോഡ് കടത്തിവിട്ടു മറു ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് നടന്ന് പോകുന്നതിനിടയിലാണ് എതിരെ വന്നിരുന്ന വാഹനം ഇവരെ ഇടിച്ചു വീഴ്ത്തിയത്. ജനുവരി 12 ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

നിലത്തു വീണ് ഗുരുതരമായി പരിക്കേറ്റ ഷെറീഫിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനത്തിന്‍രെ ഡ്രൈവര്‍ വാഹനം നിര്‍ത്തി പോലീസുമായി സഹകരിച്ചു. ഇതൊരു അപകടമായിട്ടാണ് കരുതുന്നതെന്നും, കേസ്സെടുത്തിട്ടില്ലെന്നും, അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

പന്ത്രണ്ട് വര്‍ഷമായി എല്‍ എ കൗണ്ടി ഷെറിഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥയായിരുന്നു. ഓഫ് ഡ്യൂട്ടിയിലായിട്ടും മറ്റുള്ളവരെ സഹായിക്കുന്നതിന് മുന്നോട്ടുവന്ന ഷെറിഫിന്റെ മരണം സഹപ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി. 17 ഉം 20 ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ മാതാവാണ് മരണമടഞ്ഞ ആംമ്പര്‍. മൂത്ത മകന്‍ നേവി ഉദ്യോഗസ്ഥനാണ്.