Web Desk

കോഴിക്കോട്

December 17, 2020, 8:25 pm

കോഴിക്കോട് ഷിഗല്ല രോഗം സ്ഥിരീകരിച്ചു; അഞ്ച് പേര്‍ ചികിത്സയില്‍, ഒരു മരണം

Janayugom Online

കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ച അഞ്ച് പേര്‍ ചികിത്സയില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 വയസുകാരന്‍ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്‌ടീരിയാണെന്ന് കണ്ടെത്തിയത്. 

ഷിഗല്ല എന്ന ബാക്ടീരിയ പടര്‍ത്തുന്ന രോഗമാണിത്. വയറിളക്കം, പനി, വയറുവേദവ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഈ പറഞ്ഞ ലക്ഷണങ്ങള്‍ പ്രകടമാവണമെന്നില്ല. ബാക്ടീരിയ ശരീരത്തില്‍‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കാണിച്ച് തു‍ടങ്ങുക.

ചെറിയ രോ​ഗലക്ഷണങ്ങളുള്ളവർക്ക് ചികിത്സയുടെ ആവശ്യമില്ലെങ്കിലും എന്നാൽ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കിൽ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ് ഇതിന് പ്രതിരോധ മാര്‍ഗം. സാധാരണഗതിയില്‍ രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. 

Eng­lish summary:Shigella dis­ease in kozhikode
You may also like this video: