Web Desk

കോഴിക്കോട്

December 19, 2020, 11:09 am

ഷിഗല്ല രോഗം; കോഴിക്കോട് മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Janayugom Online

ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. നിലവില്‍ ഒരു മരണവും 25 പേരില്‍ സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പിളുകലുടെ പരിശോധനയില്‍ ആറ് കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് ഓഫീസര്‍ അറിയിച്ചു. ജില്ലൈ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തി വീടുകളില്‍ ബോധവല്‍കരണം നല്‍കുകയും ചെയ്തു. മറ്റു രോഗലക്ഷണമുള്ളവര്‍ അടുത്തുള്ള ാരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ഡിഎംഒ അറിയിച്ചു. 

ENGLISH SUMMARY:Shigella dis­ease; Kozhikode dis­trict med­ical offi­cer urges to take precaution
You may also like this video