Web Desk

എറണാകുളം

December 31, 2020, 10:54 am

ഷിഗല്ല; എറണാകുളത്ത് ജാഗ്രതാ നിർദേശം

Janayugom Online

എറണാകുളം ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രണ്ട് പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ് . ലക്ഷണങ്ങളുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കാൻ ജാഗ്രതാ നിർദേശം നൽകി.

ചോറ്റാനിക്കരയിൽ കഴിഞ്ഞ ദിവസമാണ് 56കാരിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. ഇതിനു പുറമേ രണ്ട് പേരിൽ കൂടി ജില്ലയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കിയത്.

ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കർശന പരിശോധനകൾ ഉണ്ടായിരിക്കും.രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ ഷിഗല്ല പരിശോധയ്ക്ക് വിധേയമാക്കണമെന്ന് ആശുപത്രികൾക്ക് നിര്‍ദേശം നല്‍കി.

കോഴിക്കോട് ചെയ്ത പോലെ പ്രദേശത്തെ എല്ലാവർക്കും ബാക്ടീരയിയെ ചെറുക്കുന്ന ഗുളികകൾ വിതരണം ചെയ്യും. കോഴിക്കോട് ജില്ലയിൽ ഏഴ് പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനായ ഒരു പതിനൊന്നു വയസ്സുകാരൻ മരണപ്പെടുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry: Shigel­la in Ernaklu­lam District

You may also like this video: