എറണാകുളം ചോറ്റാനിക്കര സ്വദേശിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. റീജനല്‍ പബ്ലിക്ക് ഹെല്‍ത്ത് ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഡിസംബര്‍ 23ന് രോഗമുക്തി നേടിയതിനെ തുര്‍ന്ന് ഇവര്‍ ആശുപത്രി വിട്ടു. രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തി.
പ്രദേശത്തെ കിണറുകളിലെ വെള്ളത്തില്‍ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ശ്രമം നടക്കുകയാണ്. ഹോട്ടലുകളിലും ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തി വരുകയാണ്.
ENGLISH SUMMARY:shigella patient in ernakulam
You may also like this video