Web Desk

കൊച്ചി

January 11, 2021, 8:55 pm

എറണാകുളത്ത് യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചു

Janayugom Online

എറണാകുളം ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. വാഴക്കുളം പഞ്ചായത്തില്‍ 39 വയസുകാരനായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ കണ്ടയാള്‍ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് ചികത്സ തേടിയത്. തുടര്‍ന്ന് സാമ്പിളികളുടെ തുടര്‍പരിശോധന റീജിയണല്‍ പബ്‌ളിക്ക് ഹെല്‍ത്ത് ലാബിലും,ഗവ: മെഡിക്കല്‍ കോളേജ് കളമശ്ശേരിയിലും പരിശോധന നടത്തിയതിലൂടെ ഷിഗെല്ല രോഗം സ്ഥിരീകരിക്കുകയായിരുന്നു.നിലവില്‍ ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

വാഴക്കുളം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും പ്രദേശത്ത് എത്തി പരിശോധന ആരംഭിച്ചു. ജില്ലയില്‍ രണ്ട് ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളോട് ജാഗ്രത പാലിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും നിര്‍ദ്ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജ് ഉള്‍പ്പെടയുള്ള വിദഗ്ധരുടെ യോഗം കൂടുകയും ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോക്ടര്‍ ശ്രീദേവി. എസ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. 

ENGLISH SUMMARY:Shigella; The young man was diag­nosed with the dis­ease in Ernakulam
You may also like this video