തുടര്‍വിജയങ്ങള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ന്യൂസീലന്‍ഡ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് പുറത്തായി.
പരിക്ക് സാമാന്യം ഗൗരവമുള്ളതിനാല്‍ ധവാന് ന്യൂസിലന്‍ഡിനെതിരെയുള്ള എല്ലാ മത്സരങ്ങളും നഷ്ടമാകും. ന്യൂസിലന്‍ഡ് പര്യടനത്തിനായി പ്രഖ്യാപിച്ചിരുന്ന ടീമില്‍ ധാവന് അംഗമാണ്. ധവാന് കളിക്കാന്‍ സാധ്യതിയില്ലെങ്കില് പകരം ആളെ കണ്ടെത്തേണ്ടതുണ്ട്.
ജനുവരി 24 നാണ് ട്വന്റി20 പരമ്ബരയോടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ആദ്യ സംഘം ന്യൂസിലന്‍ഡിലേക്ക് പോയി കഴിഞ്ഞു. അടുത്ത സംഘം ചൊവ്വാഴ്ച രാത്രി പുറപ്പെടും. അഞ്ച് ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളും ഉള്‍പ്പെടുന്ന പരമ്ബരയാണ് ഇന്ത്യ ന്യൂസിലന്‍ഡില്‍ കളിക്കുന്നത്. ധവാന് പകരം സഞ്ജുവിനെ ടീമില്‍ എടുക്കാനായിരിക്കും സാധ്യത.
English summary: Shikhar Dhawan ruled out of New Zealand series
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.