29 March 2024, Friday

Related news

March 29, 2024
March 28, 2024
March 28, 2024
March 28, 2024
March 28, 2024
March 27, 2024
March 26, 2024
March 26, 2024
March 25, 2024
March 25, 2024

കേന്ദ്രത്തിന്റെ ഒത്താശയില്‍ സംഘ്പരിവാർ ശില്പശാല

ബേബി ആലുവ
കൊച്ചി
November 9, 2022 10:23 pm

ദേശീയ വിദ്യാഭ്യാസനയത്തെ കാവി പുതപ്പിക്കാന്‍ ആർഎസ്എസ് അനുകൂല സംഘടന ഡൽഹിയിൽ സംഘടിപ്പിക്കുന്ന ശില്പശാലയിൽ കേന്ദ്ര സർക്കാരിന്റെ പരസ്യ പങ്കാളിത്തം. യുജിസി, എൻസിഇആർടി തുടങ്ങിയ സ്ഥാപനങ്ങളുടെയും വിവിധ മന്ത്രാലയങ്ങളുടെയും പൂർണ്ണ പങ്കാളിത്തത്തോടെ, ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് സംഘടിപ്പിക്കുന്നതാണ് ജ്ഞാനോദയം എന്നു പേരിട്ടിരിക്കുന്ന ശില്പശാല. ഈ മാസം 17 മുതൽ മൂന്ന് ദിവസം വലിയ സന്നാഹങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന്റെ മികച്ച മാതൃകകൾ അവതരിപ്പിക്കാനാണ് ശില്പശാല എന്നാണ് അവകാശവാദമെങ്കിലും പൊതു വിദ്യാഭ്യാസത്തിൽ ആർഎസ്എസ് അജണ്ട അടിച്ചേൽപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനമെടുക്കാനാണ് ശില്പശാല എന്ന റിപ്പോർട്ടുകൾ ഇതിനകം പരന്നു കഴിഞ്ഞിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസത്തിൽ പിടിമുറുക്കാനുള്ള സംഘ്പരിവാറിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ശില്പശാലയെന്ന് വിദ്യാഭ്യാസ വിദഗ്ധരും വിലയിരുത്തുന്നു. സംഘ് പരിവാർ വിദ്യാഭ്യാസ വിഭാഗം മേധാവികൾക്കും യുജിസി, എൻസിഇആർ ടി മേധാവികൾക്കും പുറമെ, ആരോഗ്യ, നിയമ, നൈപുണ്യ, വിദ്യാഭ്യാസ വികസന മന്ത്രാലയങ്ങളുടെ തലപ്പത്തുള്ളവരും വിവിധ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും അടക്കമുള്ള പ്രമുഖരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ഇതര മന്ത്രാലയങ്ങളോടും ആളും അർത്ഥവും നൽകി സഹകരിക്കാൻ കേന്ദ്രത്തിന്റെ കർശന നിർദ്ദേശമുണ്ട്. ദേശീയ ശില്പശാലയെ തുടർന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രാദേശികമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്.

ഹയർ സെക്കന്ററി ചരിത്ര- പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ഭരണം, ഗുജറാത്ത് കലാപം, ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങൾ, ത്രിതല പഞ്ചായത്ത് തുടങ്ങിയ ഭാഗങ്ങൾ വെട്ടി നിരത്തിയും മറ്റും ആർഎസ്എസിന്റെ താല്പര്യത്തിനനുസരിച്ച് തുള്ളുന്ന പാവയായി മാറിക്കഴിഞ്ഞ സ്ഥാപനമാണ് എൻസിഇആർടി. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ വൈസ് ചാൻസലറായിരിക്കെ, അഫ്സൽ ഗുരു അനുസ്മരണം നടന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ചരടുവലിച്ച എം ജഗദീഷ് കുമാറാണ് യുജിസി ചെയർമാൻ. ആർഎസ്എസിന്റെ പ്രീതിപാത്രമായ ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് ജെഎൻയു — വിൽ നിന്ന് നജീബ് അഹമ്മദ് എന്ന വിദ്യാർത്ഥിയെ കാണാതായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.